"യുവാക്കളാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്ത്. അവരുടെ ഭാവി കെട്ടിപ്പടുക്കേണ്ടത് വിദേശത്തല്ല, സ്വന്തം നാട്ടിൽ തന്നെയാണ്"
കേരളത്തിലെ തൊഴിലില്ലായ്മയുടെ കാരണം കഴിവുകളുടെ കുറവല്ല; മറിച്ച് വിദ്യാഭ്യാസവും തൊഴിൽ അവസരങ്ങളും തമ്മിലുള്ള വിടവാണ്. നമ്മുടെ യുവാക്കളെ വെറും “തൊഴിൽ അന്വേഷകരിൽ” നിന്ന് “തൊഴിൽ സൃഷ്ടാക്കളാക്കി” മാറ്റാൻ നമുക്ക് കഴിയണം. സ്വന്തം നാട്ടിൽ തന്നെ ജോലി ചെയ്ത്, അന്തസ്സോടെ ജീവിക്കാനും മുന്നേറാനും കഴിയുന്ന ഒരു സാഹചര്യം സൃഷ്ടിക്കണം.
കോഡുകൾ രൂപപ്പെടുത്തപ്പെടുത്തുന്ന ഒരു ഭാവിയിലേക്ക് വിദ്യാർത്ഥികളെ സമർത്ഥമായി സജ്ജമാക്കുന്നതിനൊപ്പം നമ്മുടെ ചരിത്രവും അഭിമാനത്തോടെ അവരെ പഠിപ്പിക്കണം.
നമ്മൾ എഐ യുഗത്തിലേക്ക് കടക്കുമ്പോൾ, നമ്മുടെ ക്ലാസ് മുറികളും പുതിയ കാലത്തിനനുസരിച്ച് മാറണം. നമ്മുടെ സംസ്കാരത്തെ നിർവചിക്കുന്ന പൗരബോധമൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ട് തന്നെ, വിമർശനാത്മക ചിന്തയും ഡിജിറ്റൽ സാക്ഷരതയും സമന്വയിപ്പിക്കുന്നതാകണം യഥാർത്ഥ വിദ്യാഭ്യാസം.
ഭരണം പുതിയ സാങ്കേതികവിദ്യകൾക്കൊപ്പം മുന്നേറണം. സാധാരണക്കാർക്ക് വേഗത്തിലും സുതാര്യമായും സേവനങ്ങൾ ലഭ്യമാക്കണം.
സാങ്കേതികവിദ്യ എല്ലാവർക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കാനുള്ള ശക്തമായ ഉപാധിയാണ്. വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിലൂടെ അനാവശ്യമായ ഭരണതടസ്സങ്ങൾ ഒഴിവാക്കാം. ഒരു ചെറിയ സേവനത്തിനായി പോലും സർക്കാർ ഓഫീസുകൾ പലതവണ കയറിയിറങ്ങേണ്ട സാഹചര്യം ഒരു പൗരനും ഉണ്ടാകരുത്.
നമ്മുടെ മലയാളിത്തം കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെ ലോകത്തിനൊപ്പം മുന്നേറാം. നമ്മുടെ വേരുകളാണ് നമ്മുടെ ശക്തി.
നമ്മുടെ സംസ്കാരം കേവലം ഒരു അനുബന്ധ ഘടകമല്ല. അത് നമ്മുടെ സ്വത്വവും സാമ്പത്തിക വളർച്ചയുടെ ശക്തിയുമാണ്. ആഗോളതലത്തിൽ അർഹമായ വേദി ലഭിക്കുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് മലയാള സാഹിത്യം, സിനിമ, പരമ്പരാഗത കലകൾ എന്നിവയെ ഞങ്ങൾ പ്രോത്സാഹിപ്പിക്കും.
സത്യസന്ധത ഒരു ഗുണം മാത്രമല്ല; നല്ല നേതൃത്വത്തിന്റെ ഏറ്റവും വലിയ ശക്തിയാണ്.
ദിവസവേതനക്കാരനായി തുടങ്ങി സി.ഇ.ഒ. വരെ എത്തി. ഒരു രൂപയുടെ വിലയും കഠിനാധ്വാനത്തിന്റെ വിലയും എനിക്ക് അറിയാം. സുതാര്യതയിലും സത്യസന്ധതയിലുമാണ് ഞാൻ എന്റെ നേതൃത്വം പടുത്തുയർത്തിയത്.