# Gireesh Neyyar Official — full brief

This is the longer companion to https://www.gireeshneyyar.in/llms.txt. Site: https://www.gireeshneyyar.in. Contact: contact@gireeshneyyar.in.

## Who this site is about

Gireesh Neyyar (Adv. Gireesh Neyyar) is presented here as a politician, entrepreneur, technology leader, and artist from Kerala, India. The official site covers his biography, a policy vision for Kerala, public initiatives, essays and statements, media coverage, and volunteer signup. Related links include Wayvida, BJP Kerala, and the Neyyar Films portfolio.

The My Story page describes a journey of resilience and public purpose, from daily-wage work to education reform and business leadership. Exact biography blocks are edited in the site CMS and should be read on /my-story when detail matters.

## Vision for Kerala

### യുവാക്കളും തൊഴിലും

കേരളത്തിലെ തൊഴിലില്ലായ്മയുടെ കാരണം കഴിവുകളുടെ കുറവല്ല; മറിച്ച് വിദ്യാഭ്യാസവും തൊഴിൽ അവസരങ്ങളും തമ്മിലുള്ള വിടവാണ്. നമ്മുടെ യുവാക്കളെ വെറും “തൊഴിൽ അന്വേഷകരിൽ” നിന്ന് “തൊഴിൽ സൃഷ്ടാക്കളാക്കി” മാറ്റാൻ നമുക്ക് കഴിയണം. സ്വന്തം നാട്ടിൽ തന്നെ ജോലി ചെയ്ത്, അന്തസ്സോടെ ജീവിക്കാനും മുന്നേറാനും കഴിയുന്ന ഒരു സാഹചര്യം  സൃഷ്ടിക്കണം.

- യുവ സംരംഭകരെ പിന്തുണയ്ക്കാൻ കേരളത്തിലുടനീളം പ്രാദേശിക നവീകരണ കേന്ദ്രങ്ങൾ ആരംഭിക്കുക.
- വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ച് വിദ്യാഭ്യാസവും തൊഴിൽ നേടാൻ ആവശ്യമായ കഴിവുകളും തമ്മിലുള്ള വിടവ് നികത്തുക.
- കേരളത്തിലെ യുവാക്കൾക്ക് അന്താരാഷ്ട്ര റിമോട്ട് തൊഴിൽ അവസരങ്ങൾ ലഭ്യമാക്കാൻ “ഗ്ലോബൽ ഗിഗ് ഇക്കോണമി” ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുക.
- വിദ്യാർത്ഥി സംരംഭകർക്ക് മെന്റർഷിപ്പും ചെറിയ തോതിലുള്ള മൂലധന സഹായവും ലഭ്യമാക്കുക.

> "യുവാക്കളാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്ത്. അവരുടെ ഭാവി കെട്ടിപ്പടുക്കേണ്ടത് വിദേശത്തല്ല, സ്വന്തം നാട്ടിൽ തന്നെയാണ്"

### വിദ്യാഭ്യാസത്തിന്റെ പുതിയ ദിശ

നമ്മൾ എഐ യുഗത്തിലേക്ക് കടക്കുമ്പോൾ, നമ്മുടെ ക്ലാസ് മുറികളും പുതിയ കാലത്തിനനുസരിച്ച് മാറണം. നമ്മുടെ സംസ്കാരത്തെ നിർവചിക്കുന്ന പൗരബോധമൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ട് തന്നെ, വിമർശനാത്മക ചിന്തയും ഡിജിറ്റൽ സാക്ഷരതയും സമന്വയിപ്പിക്കുന്നതാകണം യഥാർത്ഥ വിദ്യാഭ്യാസം.

- ഹൈസ്‌കൂൾ തലം മുതൽ “AI & ഡിജിറ്റൽ ലോജിക്” പാഠ്യപദ്ധതിയിൽ നിർബന്ധമായും ഉൾപ്പെടുത്തുക.
- അധ്യാപകരെ വഴികാട്ടികളാക്കാൻ സമഗ്രമായ അധ്യാപക നൈപുണ്യ വികസന പരിപാടികൾ നടപ്പാക്കുക.
- മനഃപാഠത്തിന് പകരം പ്രശ്നപരിഹാര ശേഷിക്ക് പ്രാധാന്യം നൽകുന്ന മൂല്യനിർണ്ണയ രീതി നടപ്പാക്കുക.
- പൗരബോധവും വൈകാരിക ബുദ്ധിശക്തിയും പ്രധാന പാഠ്യപദ്ധതിയുടെ ഭാഗമാക്കുക.

> കോഡുകൾ രൂപപ്പെടുത്തപ്പെടുത്തുന്ന ഒരു ഭാവിയിലേക്ക് വിദ്യാർത്ഥികളെ സമർത്ഥമായി സജ്ജമാക്കുന്നതിനൊപ്പം നമ്മുടെ ചരിത്രവും അഭിമാനത്തോടെ അവരെ പഠിപ്പിക്കണം.

### സാങ്കേതികവിദ്യയിലൂടെ മികച്ച ഭരണം

സാങ്കേതികവിദ്യ എല്ലാവർക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കാനുള്ള ശക്തമായ ഉപാധിയാണ്. വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിലൂടെ അനാവശ്യമായ ഭരണതടസ്സങ്ങൾ ഒഴിവാക്കാം. ഒരു ചെറിയ സേവനത്തിനായി പോലും സർക്കാർ ഓഫീസുകൾ പലതവണ കയറിയിറങ്ങേണ്ട സാഹചര്യം ഒരു പൗരനും ഉണ്ടാകരുത്.

- ചെറുകിട ബിസിനസുകാർക്ക് നടപടികൾ എളുപ്പമാക്കാൻ “സിംഗിൾ വിൻഡോ” ഡിജിറ്റൽ സംവിധാനം നടപ്പാക്കുക.
- ഭൂമി രേഖകളും സർക്കാർ ടെൻഡറുകളും സുതാര്യവും സുരക്ഷിതവുമാക്കാൻ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിക്കുക.
- നഗരങ്ങളിലെ ഗതാഗതവും മാലിന്യസംസ്‌കരണവും കാര്യക്ഷമമാക്കാൻ AI അടിസ്ഥാനത്തിലുള്ള സംവിധാനങ്ങൾ നടപ്പാക്കുക.
- സർക്കാർ ചെലവുകൾ തത്സമയം അറിയാനും നിരീക്ഷിക്കാനും പൗരന്മാർക്ക് അവസരം നൽകുന്ന ഓപ്പൺ ഡാറ്റ സംവിധാനം ഒരുക്കുക.

> ഭരണം പുതിയ സാങ്കേതികവിദ്യകൾക്കൊപ്പം മുന്നേറണം. സാധാരണക്കാർക്ക് വേഗത്തിലും സുതാര്യമായും സേവനങ്ങൾ ലഭ്യമാക്കണം.

### സംസ്കാരവും പൈതൃകവും

നമ്മുടെ സംസ്കാരം കേവലം ഒരു അനുബന്ധ ഘടകമല്ല. അത് നമ്മുടെ സ്വത്വവും സാമ്പത്തിക വളർച്ചയുടെ ശക്തിയുമാണ്. ആഗോളതലത്തിൽ അർഹമായ വേദി ലഭിക്കുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് മലയാള സാഹിത്യം, സിനിമ, പരമ്പരാഗത കലകൾ എന്നിവയെ ഞങ്ങൾ പ്രോത്സാഹിപ്പിക്കും.

- സർക്കാർ പിന്തുണയോടെ “ഗ്ലോബൽ മലയാളം ഫിലിം & ആർട്ട് ഫെസ്റ്റിവൽ” സംഘടിപ്പിച്ച് അന്താരാഷ്ട്ര ശ്രദ്ധ നേടുക.
- പരമ്പരാഗത കരകൗശല വിദഗ്ധർക്കും കലാകാരന്മാർക്കും പെൻഷനും ആരോഗ്യസുരക്ഷയും.
- വരും തലമുറകൾക്കായി കേരളത്തിന്റെ നാടോടിക്കഥകളും സാഹിത്യ പൈതൃകവും ഡിജിറ്റൽ രൂപത്തിൽ സംരക്ഷിക്കുക.
- പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി സാംസ്കാരിക ടൂറിസം കേന്ദ്രങ്ങളെ പുനരുജ്ജീവിപ്പിക്കുക.

> നമ്മുടെ മലയാളിത്തം കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെ ലോകത്തിനൊപ്പം മുന്നേറാം. നമ്മുടെ വേരുകളാണ് നമ്മുടെ ശക്തി.

### മൂല്യബോധത്തിലൂന്നിയ നേതൃത്വം

ദിവസവേതനക്കാരനായി തുടങ്ങി സി.ഇ.ഒ. വരെ എത്തി. ഒരു രൂപയുടെ വിലയും കഠിനാധ്വാനത്തിന്റെ വിലയും എനിക്ക് അറിയാം. സുതാര്യതയിലും സത്യസന്ധതയിലുമാണ് ഞാൻ എന്റെ നേതൃത്വം പടുത്തുയർത്തിയത്.

- വ്യക്തിപരവും പൊതുവുമായ സാമ്പത്തിക ഇടപാടുകളിൽ പൂർണ സുതാര്യത ഉറപ്പാക്കുക.
- ജനങ്ങളുമായി നേരിട്ട് സംവദിക്കാൻ പതിവായി ടൗൺ ഹാൾ മാതൃകയിലുള്ള കൂടിക്കാഴ്ചകൾ നടത്തുക.
- പൊതുപദവിയിൽ അഴിമതിക്കും സ്വജനപക്ഷപാതത്തിനും യാതൊരു വിട്ടുവീഴ്ചയും ഇല്ലാത്ത നിലപാട് സ്വീകരിക്കുക.
- രാഷ്ട്രീയ താൽപ്പര്യങ്ങൾക്കല്ല, വസ്തുതകൾക്കും കഴിവിനും മുൻഗണന നൽകി തീരുമാനങ്ങൾ എടുക്കുക.

> സത്യസന്ധത ഒരു ഗുണം മാത്രമല്ല; നല്ല നേതൃത്വത്തിന്റെ ഏറ്റവും വലിയ ശക്തിയാണ്.

## Initiatives

Public initiatives are grouped as Innovation, Arts, or Service.

- **സിനിമയും കലാജീവിതവും** (Arts): കേരളത്തിന്റെ ചലച്ചിത്ര പാരമ്പര്യത്തിനും സർഗ്ഗാത്മക സംസ്കാരത്തിനും സംഭാവനകൾ നൽകുന്ന നിർമ്മാതാവ്, നടൻ, ഗാനരചയിതാവ്, ഹ്രസ്വചിത്ര സംവിധായകൻ. More: https://neyyarfilms.com/
- **വേവിദ** (Innovation): ക്രമീകൃതമായ രീതിയിൽ ഡിജിറ്റൽ പഠനം ലഭ്യമാക്കുന്നതിനുള്ള ഒരു വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമാണ് വേവിദ. ഉള്ളടക്കം ക്രമീകരിക്കാനും, പഠിതാക്കളുടെ പുരോഗതി മനസ്സിലാക്കാനും, മികച്ച നിർദ്ദേശങ്ങൾ നൽകാനും അധ്യാപകരെയും സ്ഥാപനങ്ങളെയും ഇത് സഹായിക്കുന്നു. More: https://wayvida.com/
- **യുവജന നേതൃത്വ പരിപാടികൾ** (Service): പൊതുസേവനം, സംരംഭകത്വം, സാമൂഹിക നേതൃത്വം എന്നിവയിൽ താൽപ്പര്യമുള്ള യുവാക്കൾക്കായുള്ള മാർഗനിർദേശവും നേതൃത്വ വികസന പരിപാടികളും.
- **പി.എസ്.സി. പഠനസഹായി** (Service): പി.എസ്.സി. പരീക്ഷകൾക്കും മറ്റ് മത്സരപ്പരീക്ഷകൾക്കുമായി പഠനസഹായികൾ തയ്യാറാക്കുന്നു. സംസ്ഥാനത്തുടനീളമുള്ള നിരവധി ഉദ്യോഗാർത്ഥികൾ ഇവ ഉപയോഗിക്കുന്നുണ്ട്. പഠനവിഭവങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും, പ്രധാന നഗരങ്ങൾക്ക് പുറത്തുള്ള പഠിതാക്കളെ സഹായിക്കാനും ഈ പ്രസിദ്ധീകരണങ്ങൾ സഹായകമായി.
- **ടാലൻറ് അക്കാദമി(2009–2023)** (Service): മത്സരപ്പരീക്ഷകൾക്ക് മികച്ച രീതിയിൽ തയ്യാറെടുക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി, പ്രത്യേകിച്ച് ഗ്രാമീണ, പിന്നാക്ക മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായിട്ടാണ് ഇത് സ്ഥാപിച്ചത്. സർക്കാർ ജോലി നേടാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുകയും, കേരളത്തിലുടനീളം കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുകയും ചെയ്തു. More: https://viskool.com
- **വിസ്കൂൾ** (Service): നൈപുണ്യ വികസനത്തിലൂടെ വിദ്യാഭ്യാസവും തൊഴിൽ അവസരങ്ങളും തമ്മിലുള്ള അന്തരം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ഒരു സംരംഭം. ആശയവിനിമയ ശേഷിയും തൊഴിൽ നൈപുണ്യവും വികസിപ്പിച്ച്, യഥാർത്ഥ തൊഴിലവസരങ്ങൾക്ക് ആവശ്യമായ രീതിയിൽ ചിട്ടയായ പരിശീലനം നൽകുന്നു. More: https://viskool.com

## Perspectives

- [The Role of Technology in Modern Education](https://www.gireeshneyyar.in/perspectives/role-of-technology-in-modern-education): Essay on education. This perspective explores how technology has transformed modern education, enhancing accessibility, personalization, and learning outcomes…
- [What Most Educators Miss While Going Online](https://www.gireeshneyyar.in/perspectives/what-most-educators-miss-while-going-online): Essay on education. Many educators focus on content and technology when moving online, but overlook student engagement, clear communication, interactive teachi…
- [A Message to Aspiring Civil Servants](https://www.gireeshneyyar.in/perspectives/a-message-to-aspiring-civil-servants): Statement on public service. Having cleared UPSC Civil Services Mains myself, I know the journey you are on. The early mornings, the endless syllabi, the moments of dou…
- [Technology for the People: Making AI Accessible to All](https://www.gireeshneyyar.in/perspectives/technology-for-the-people-making-ai-accessible-to-all): Essay on technology. There is a dangerous narrative building around artificial intelligence: that it is a tool for the elite, a technology that will replace wor…
- [Why I Chose Public Service After Building Businesses](https://www.gireeshneyyar.in/perspectives/why-i-chose-public-service-after-building-businesses): Essay on personal. People often ask me: "Why politics? You had successful businesses, financial security, and impact through education. Why enter the messy wo…
- [On Youth Unemployment: Time for Action, Not Promises](https://www.gireeshneyyar.in/perspectives/on-youth-unemployment-time-for-action-not-promises): Statement on youth. Every day, I meet young people from across Kerala—bright, educated, and eager to contribute. And every day, I see the frustration in their…
- [Celebrating Kerala's Cultural Heritage in the Digital Age](https://www.gireeshneyyar.in/perspectives/celebrating-kerala-s-cultural-heritage-in-the-digital-age): Statement on culture. Our temples, our art forms, our literature—these are not relics of the past. They are living treasures that define who we are as Keralites.…
- [The Future of Education in Kerala: An AI-Driven Renaissance](https://www.gireeshneyyar.in/perspectives/the-future-of-education-in-kerala-an-ai-driven-renaissance): Essay on education. Education has always been the great equalizer. In Kerala, we have long prided ourselves on our literacy rates and educational achievements.…

## How people can take part

- Volunteer at https://www.gireeshneyyar.in/join: first name, last name, email, optional phone, city, state, interests, experience, availability, and a message.
- Interest options on the form: Youth Programs, Education Initiatives, Cultural Events, Technology & Innovation, Community Outreach, Media & Communications.
- Newsletter signup is on the home page.
- Press and media resources are at https://www.gireeshneyyar.in/media.

## Legal

Privacy Policy (effective 18 September 2026): At gireeshneyyar.in, we respect your privacy and are committed to protecting the information you share with us. Full text: https://www.gireeshneyyar.in/privacy.md.

Terms & Conditions (effective 18 September 2026): Welcome to gireeshneyyar.in. By accessing and using this Website, you agree to the following Terms & Conditions. Full text: https://www.gireeshneyyar.in/terms.md. Governing law: India, with disputes subject to jurisdiction in Kerala.
